‘സംസ്ഥാനത്തെ പല മന്ത്രിമാരും അവരുടെ വകുപ്പുകളും സമ്പൂർണ പരാജയം’

കണ്ണൂർ: സംസ്ഥാനത്തെ പല മന്ത്രിമാരും അവരുടെ വകുപ്പുകളും സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ പരാജയം മുമ്പും പ്രതിപക്ഷം തുറന്നുകാട്ടിയിട്ടുണ്ട്. റോഡിലെ കുഴികളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് പൊതുമരാമത്ത് മന്ത്രിയുടെ അസഹിഷ്ണുത കണ്ടത്. പ്രതിപക്ഷമാണ് മരുന്നുകളുടെ ക്ഷാമം ഉയർത്തിക്കാട്ടിയതെന്നും വി.ഡി സതീശൻ പറഞ്ഞു. പൊലീസ് നിയന്ത്രണം പാർട്ടിക്ക് വിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പല മന്ത്രിമാരും നന്നായി പ്രവർത്തിക്കുന്നില്ല. അത് അവരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ, അത് നല്ല രീതിയിൽ സ്വീകരിക്കപ്പെടുന്നില്ല. മന്ത്രിമാർക്ക് തീരാത്ത അസഹിഷ്ണുതയാണ്. ചിലരുടെ പരിചയക്കുറവാണ് പ്രശ്നം. മറ്റു ചിലർക്ക് അശ്രദ്ധയാണ്. മറ്റ് ചിലർക്ക് ഇതിലൊന്നും താൽപ്പര്യമില്ലെന്നും സതീശൻ ആരോപിച്ചു.

Read Previous

ജയരാജനെ ട്രെയിനിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ

Read Next

വായ്പ തിരിച്ചടക്കാതിരുന്നാൽ ഇനി ഗുണ്ടകൾ വേണ്ട; നടപടിക്കൊരുങ്ങി ആർ.ബി.ഐ