ഇന്ത്യയിൽ പലർക്കും ട്വിറ്ററിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഇന്ത്യയിൽ പലർക്കും ലഭ്യമല്ല. വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

‘എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട – ദയവായി വീണ്ടും ശ്രമിക്കുക’ എന്നാണ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ കാണിക്കുന്നത്. ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പലരുടെയും ട്വിറ്റർ അക്കൗണ്ടുകൾ അപ്രത്യക്ഷമായത്.

പിരിച്ചുവിടലിന്‍റെ ഭാഗമായി എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചു. ഓഫീസിൽ വരേണ്ടന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിശദാംശങ്ങൾ ഇ-മെയിൽ വഴി അറിയിക്കാമെന്നും കമ്പനി ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശതകോടീശ്വരനായ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ധാരാളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി.

Read Previous

കണ്ണൂരിൽ ഇതരസംസ്ഥാന ബാലന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

Read Next

യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത