ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വളർത്തുപട്ടികളുടെ രോമം ശേഖരിച്ചു
കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരണപ്പെട്ട ചിറ്റാരിക്കാൽ തയ്യേനി ആലടി കോളനിയിലെ മനുവിന്റെ 30, വസ്ത്രത്തിൽ കണ്ടെത്തിയ നായയുടെ രോമം വിദഗ്ദ പരിശോധനയ്ക്ക് പോലീസ് കോഴിക്കോട് ഫോറൻസിക് ലാബിലേക്കയച്ചു.മൃതദേഹം കാണപ്പെട്ട തയ്യേനി പോത്തനാംപാറയിലെ ജോണിന്റെ കിണറ്റിൻകരയിൽ നിന്നും 150 മീറ്റർ മാറി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മനുവിന്റെ ബർമുഡ, ലുങ്കി, തോർത്ത് എന്നിവയിലാണ് നായയുടെ രോമം കണ്ടെത്തിയത്.
കണ്ണൂരിൽ നിന്നുമെത്തിയ സയന്റിഫിക് വിഭാഗം വസ്ത്രങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് ഏതാനും രോമങ്ങൾ കണ്ടെത്തിയത്. രോമം പട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, തയ്യേനിയിലെ രണ്ട് വീടുകളിൽ വളർത്തുന്ന പട്ടികളുടെ രോമങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.ചിറ്റാരിക്കാലിലെ മൃഗ ഡോക്ടറാണ് വളർത്തുപട്ടികളിൽ നിന്നും രോമം ശേഖരിച്ച് ഫോറൻസിക് വിഭാഗത്തിന് കൈമാറിയത്.
മനുവിന്റെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്കയച്ചു. വസ്ത്രങ്ങളിൽ നിന്നും ലഭിച്ച രോമങ്ങൾ, സമീപത്തെ വീടുകളിൽ വളർത്തുന്ന പട്ടികളുടെതാണെന്ന് തെളിഞ്ഞാൽ അന്വേഷണം എളുപ്പമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഒക്ടോബർ 3-ന് രാവിലെയാണ് മനുവിന്റെ മൃതദേഹം പൂർണ്ണ നഗ്നനാക്കപ്പെട്ട നിലയിൽ കിണറ്റിനകത്ത് സ്ഥലമുടമയായ ജോൺ കണ്ടെത്തിയത്.