മൻസൂർ ആശുപത്രി വാതിൽ ചവിട്ടിപ്പൊളിച്ചു 2 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ ആളെ ഡോക്ടർ പരിശോധിക്കാൻ വൈകിയെന്നാരോപിച്ച് അത്യാഹിത വിഭാഗത്തിന്റെ വാതിൽ അക്രമികൾ ചവിട്ടി പൊളിച്ചു.തെക്കെപ്പുറം മൻസൂർ ആശുപത്രിയിലെ അത്യാഹിത വീഭാഗത്തിന്റെ വാതിലാണ് രണ്ടംഗ സംഘം ചവിട്ടിപ്പൊളിച്ചത്. ആശുപത്രി മാനേജർ എം. ജെ. രാജിയുടെ പരാതിയിൽ, ഹൊസ്ദുർഗ് കടപ്പുറത്തെ സുമേഷിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

ഇന്നലെ വൈകീട്ടാണ് സംഭവം. കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ രാജേഷ് എന്നയാളെ മൻസൂർ ആശുപത്രിയിലെത്തിച്ചതായിരുന്നു ഇരുവരും. പരിക്കേറ്റ രാജേഷിനെ, ഡോക്ടർ പരിശോധിക്കുന്നതിനിടയിൽ അത്യാഹിത വിഭാഗത്തിന്റെ വാതിൽ ചവിട്ടി പൊളിച്ച് അസഭ്യം പറഞ്ഞതായാണ് പരാതി. വാതിൽ തകർന്നതിൽ കാൽ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.

LatestDaily

Read Previous

പ്രചാരണം കൊഴുത്തു കൊട്ടിക്കലാശം സമൂഹ മാധ്യമങ്ങളിലൊതുങ്ങും

Read Next

സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു പി.കെ. കുഞ്ഞാലിക്കുട്ടി