ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തങ്ങളുടെ പ്രണയം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മഞ്ജിമ മോഹനും തമിഴ് താരം ഗൗതം കാർത്തികും. 2019ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം, ഇരുവരും പ്രണയത്തിലാണെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു, പക്ഷേ ഇരുവരും അതേക്കുറിച്ച് ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.
“ഒരു കാവല്‍ മാലാഖയെപ്പോലെയാണ് ജീവിതത്തിലെ പ്രതിന്ധിഘട്ടത്തില്‍ ഗൗതം കടന്ന് വന്നത്. ജിവിത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റി. കൈതാങ്ങായി ഒപ്പം നിന്ന് കുറവുകളെ അംഗീകരിക്കാന്‍ പഠിപ്പിച്ചു. എങ്ങനെയാണോ ഞാന്‍ അതുപോലെ എന്നെ സ്നേഹിച്ചു. എനിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടത് നീയാണ്.” മഞ്ജിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മഞ്ജിമ തന്റെ ആത്മമിത്രമാണെന്നും ഒരു പ്രാങ്കില്‍ തുടങ്ങിയ ബന്ധം ഇപ്പോൾ ഒരുമിച്ച് യാത്ര ആരംഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഗൗതം തന്റെ പോസ്റ്റിൽ കുറിച്ചു. 1998ൽ ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മഞ്ജിമ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ്. 2015ൽ നിവിൻ പോളിയുടെ വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തിരിച്ചുവരവ്.