ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം : മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മഞ്ചേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു.
മഞ്ചേശ്വരം ദുർഗ്ഗിപ്പളളയിലെ പെയിന്റിങ്ങ് തൊഴിലാളി മണിയെയാണ് 32 കോടതി പോക്സോ കേസിൽ റിമാന്റിലാക്കിയത് 16 കാരിയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതിയായ ഒാട്ടോഡ്രൈവർ പ്രതാപനെ 38, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ആഗസ്റ്റ് 16 നാണ് മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രണ്ട് സഹോദരിമാരെ കാണാതായത്. ഇവരെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇരുവരെയും മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ബജ്ജയിൽ നിന്നും കണ്ടെത്തി.
പ്രതാപന്റെ ഒാട്ടോയിൽ സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മണിയുടെ വീട്ടിൽ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പെൺകുട്ടികൾ പോലീസിന് നല്കിയ വിവരം . പെൺകുട്ടികളോടൊപ്പം ഇവരുടെ മൂത്ത സഹോദരിയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യപ്പെട്ടവരിലുൾപ്പെടും
ഒരേ ജിവസം തന്നെയാണ് 16,18 വയസ്സ് വീതമുളള രണ്ട് സഹോദരിമാരെയും ഇവരുടെ 38 വയസ്സുളള സഹോദരിയെയും രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
സംഭവത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.