മഞ്ചേശ്വരം പീഡനക്കേസിൽ 8 പ്രതികൾ കൂടി

മഞ്ചേശ്വരം: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 3 സഹോദരിമാരെ ഓട്ടോയിൽ  തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ 8 പേർ കൂടി ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. ഓഗസ്റ്റ് 16-നാണ് 38 വയസ്സുള്ള യുവതിയെയും, അവരുടെ പതിനാറും, പതിനെട്ടും വയസ്സുള്ള സഹോദരിമാരെയും ഓട്ടോയിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

മഞ്ചേശ്വരം ദുർഗ്ഗിപ്പള്ളയിലെ പെയിന്റിംഗ്  തൊഴിലാളി മണി 32, ഓട്ടോ ഡ്രൈവറായ പ്രതാപൻ എന്നിവർ ചേർന്നാണ് മൂന്നു പേരെയും ഓട്ടോയിൽ തട്ടിക്കൊണ്ടു പോയത്.

യുവതിയെയും സഹോദരിമാരെയും കാണാനില്ലെന്ന പരാതിയിൽ മഞ്ചേശ്വരം പോലീസ്  അന്വേഷണം നടത്തുന്നതിനിടെയാണ് മൂവരെയും മഞ്ചേശ്വരം ബജ്ജയിലെ  വനത്തിന് സമീപം കണ്ടെത്തിയത്. സഹോദരിമാരെ പ്രതാപന്റെ ഓട്ടോയിൽ തട്ടിക്കൊണ്ടു പോയി മണിയുടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. പ്രതികൾക്കെതിരെ പോക്സോ ചുമത്തിയാണ് മഞ്ചേശ്വരം പോലീസ്  കേസെടുത്തത്.

ഈ പ്രതികളെ കോടതി റിമാന്റിലാക്കിയിരുന്നു. സംഭവത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടറുടെ  നേതൃത്വത്തിൽ എസ് ഐ, എൻ.പി രാഘവനടക്കമുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കേസിൽ 8 പേർ കൂടി ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയത്.

പീഡനക്കേസിലെ  പരാതിക്കാരുടെ മൊഴികളിൽ നിന്നാണ് സംഭവത്തിലുൾപ്പെട്ട 8 പേരെക്കുറിച്ച് സൂചന കിട്ടിയത്.

Read Previous

കുഞ്ഞിന്റെ തൊട്ടിൽതൂക്കിയ ഉമ്മ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു

Read Next

37 വർഷം മുമ്പ് കാഞ്ഞങ്ങാട്ട് കുടിയേറിയ ബോസ്്ലെ അന്തരിച്ചു