ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലുൾപ്പെട്ട എട്ട് പഞ്ചായത്തുകളിൽ നിലവിൽ അഞ്ച് പഞ്ചായത്തുകളിലും ഭരണം നടത്തുന്നത് എൽഡിഎഫ്. ഒരു പഞ്ചായത്തിൽ മാത്രം ഭരണമുണ്ടായിരുന്ന ഇടതു മുന്നണിയാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും മുസ്്ലീംലീഗിൽ നിന്നുമായി നാല് പഞ്ചായത്തുകൾ കൂടി പിടിച്ചെടുത്ത് നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേശ്വരത്ത് ഇടതു മുന്നണിക്ക് വലിയ വിജയ പ്രതീക്ഷ നൽകുന്നത്. വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ, മഞ്ചേശ്വരം പഞ്ചായത്തുകളാണ് ഇടതു മുന്നണി ഭരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ അവർ ഭരിക്കുന്നതാവട്ടെ വ്യക്തമായി ഭൂരിപക്ഷമില്ലാതെയും, അവിശുദ്ധ കൂട്ട് വഴിയുമാെണെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്.
സാഹചര്യമിതായിരിക്കെ മഞ്ചേശ്വരമാകെ മാറിയെന്നും, ഇടതു തരംഗം മഞ്ചേശ്വരത്തും ആഞ്ഞടിക്കുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. എൻമകജെ, കുമ്പള, മംഗൽപാടി, പഞ്ചായത്തുകളാണിപ്പോൾ യുഡിഎഫിന്റെ കൈവശമുള്ളത്. മഞ്ചേശ്വരത്തെ എട്ട് പഞ്ചായത്തുകളിൽ ഒരിടത്തും ഇത്തവണ ബിജെപിക്ക് ഭരണം പിടിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
അഞ്ച് പഞ്ചായത്തുകളിലെ ഭരണം ഇടതു മുന്നണിയുടെ കൈവശമാണെങ്കിലും, മൊത്തം വോട്ടിംഗ് ശതമാന കണക്കുകളിൽ മഞ്ചേശ്വരം മണ്ഡലത്തിലിപ്പോഴും എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. യുഡിഎഫുമായി അയ്യായിരത്തോളം വോട്ടിന്റെയും, ബിജെപിയുമായി 2000 വോട്ടിന്റെയും കുറവ് തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ ഇടതു മുന്നണിക്കുണ്ട്. ഇത് മറികടക്കാനാകുമെന്നാണ് സ്ഥാനാർത്ഥിയുടെയും എൽഡിഎഫിന്റെയും കണക്ക് കൂട്ടൽ.