ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേശ്വരം: പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹന ഡ്രൈവർമാരിൽ നിന്ന് പണം പിരിച്ച ലീഗ്പ്രവർത്തകൻ അറസ്റ്റിൽ. മഞ്ചേശ്വരം പഞ്ചായത്ത് സറ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്റെ മകനാണ് അറസ്റ്റിലായത്.
മഞ്ചേശ്വരത്തെ കെ.എംഐ അബ്ദുൾ റഹ്മാന്റെ മകനും,മഞ്ചേശ്വരം പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെഎംകെ അബ്ദുൾ റഹ്മാന്റെ മകൻ റമീസാണ് 28, പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് തലപ്പാടി ചെക്ക് പോസ്റ്റിന് സമീപം വാഹന ഡ്രൈവർമാരിൽ നിന്നും പണം പിരിച്ചത്.
കർണാടകയിൽ നിന്നും പാസുമായി കേരളത്തിത്തിലേക്ക് മീനുമായെത്തിയ വാഹനത്തിന്റെ ഡ്രൈവറിൽ നിന്നാണ് റമീസ് പണമാവശ്യപ്പെട്ടത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനാണെന്നും മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർക്ക് കൊടുക്കാൻ 5000 രൂപ വീതം നല്കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.
തലപ്പാടി ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടക്കുന്നതിന് സമീപത്തു നിന്നും അല്പ ദൂരം മാറി പോലീസിന്റെ കണ്ണുവെട്ടിച്ചാണ് യുവാവിന്റെ ഒാപ്പറേഷൻ.മഞ്ചേശ്വരം പോലീസിന് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റമീസിനെ മഞ്ചേശ്വരം എസ്.ഐ, എൻ.പി.രാഘവൻ അറസറ്റ് ചെയ്തത്.
അതിർത്തി കടന്നെത്തുന്ന മീൻ,പച്ചക്കറി വാഹനങ്ങളുടെ ഡ്രൈവർമാരാണ് യുവാവിന്റെ നിർബ്ബന്ധിത പിരിവിന് ഇരയായത് .ജുലൈ 24 നാണ് തലപ്പാടി ചെക്ക് പോസ്റ്റിന് തൊട്ടുമാറി നടക്കുന്ന അനധികൃത പണപ്പിരിവിനെപ്പറ്റി മഞ്ചേശ്വരം പോലീസിന് ഓൺലൈനിൽ പരാതി കിട്ടിയത്. തുടർന്ന് മഞ്ചേശ്വരം പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് റമീസ്28, പിടിയിലായത്,സംഭവത്തിൽ ഇയാൾക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.