രണ്ട് ലോറികളിൽ നിന്ന് പിടികൂടിയത് 37 കെയ്സ് മദ്യം

മഞ്ചേശ്വരം:  തലപ്പാടി ചെക്ക്പോസ്റ്റിൽ ജൂൺ 8-ന് ഹൈവേ പോലീസ് പിടികൂടിയ മൂന്ന് ടാങ്കർ ലോറികളിൽ രണ്ട് ടാങ്കർ ലോറി ഡ്രൈവർമാരുടെ പേരിൽ മഞ്ചേശ്വരം പ്രിൻസിപ്പൽ എസ്ഐ, എൻ. പി. രാഘവൻ അന്നു തന്നെ എഫ്ഐആർ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മൂവാറ്റുപുഴ സ്വദേശികളായ ടാങ്കർ ലോറി ഡ്രൈവർ സമീലിന്റെ മകൻ ഷിയാസ്, താഹയുടെ മകൻ മാഹിൻ എന്നിവരുടെ പേരിലാണ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്. ടാങ്കർ ലോറികളുടെ കാബിനിലാണ് കെയ്സുകണക്കിന് മദ്യം ഒളിപ്പിച്ചിരുന്നത്.

ഒരു ടാങ്കർ കാബിനിൽ നിന്ന് 23 കെയ്സ് ബ്രാണ്ടിയും മറ്റൊരു ടാങ്കറിന്റെ കാബിനിൽ നിന്ന് 180 മില്ലി ലിറ്റർ കൊള്ളുന്ന 17 മദ്യക്കുപ്പികളും 4 ഫുൾ ബോട്ടിൽ ബ്രാണ്ടിയും പിടികൂടിയതിനാണ് കേസ്സ്. ഹൈവേ ഗ്രേഡ് എസ്ഐ 80,000 രൂപ കൈക്കൂലി വാങ്ങി വിട്ടയച്ച ടാങ്കർ ലോറി ഉടമകൾ പോലീസ് കസ്റ്റഡിയിലുള്ള ടാങ്കറുൾ വിട്ടുകിട്ടാനുള്ള ശ്രമത്തിനിടയിലാണ് കൈക്കൂലി വിവരം പുറത്തായത്.

LatestDaily

Read Previous

മദ്യം കടത്തിയ ലോറികൾ വിട്ടയക്കാൻ പോലീസ് ₨ 80,000 കൈക്കൂലി വാങ്ങി

Read Next

കൗൺസിലർ ബനീഷ് രാജിന്റെ മരണത്തിൽ ദുരൂഹത പരത്താൻ എലിവിഷം കൊണ്ടുവെച്ചതായി ആരോപണം