മർദ്ധനമേറ്റ ഡിവൈഎഫ്ഐ പ്രവർത്തകന് ഗുരുതരം

അജാനൂർ : ഇരുട്ടിന്റെ മറവിൽ പതിയിരുന്ന ലീഗ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ ഗുരതരമായി പരിക്കേറ്റ മാണിക്കോത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ ധനേഷിനെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി മൻസൂർ ആശുപത്രിയിൽ ഒരാളെ എത്തിച്ച് തിരിച്ച് പോകുമ്പോഴാണ് ഒരു സംഘം അക്രമികൾ ധനേഷ് സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചത്.

മാണിക്കോത്ത് മടിയനിലെ സന, അബൂബക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധനേഷിനെ തടഞ്ഞു നിർത്തി അക്രമിച്ചതെന്ന് സി. പി. എം ആരോപിച്ചു. രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന ധനേഷിനെ കണ്ടവർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാൽ പരിയാരത്തേക്ക് മാറ്റുകയുമായിരുന്നു. ധനേഷിന്റെ തലക്കും എല്ലിനും ക്ഷതമേറ്റിട്ടുണ്ട്.

Read Previous

സുനി മുൻകൂർ ജാമ്യം തേടിയത് അറസ്റ്റിനുള്ള സമ്മർദ്ദം മുറുകിയപ്പോൾ ജാമ്യഹരജി ജില്ലാ കോടതി തള്ളിയേക്കും

Read Next

മിനുട്ട്സ് ബുക്കിന്റെ ചുമതലക്കാരൻ സിക്രട്ടറിയാണെന്ന ഹസീനയുടെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു