ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇടുക്കി: മുന്‍മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. മണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സിപിഎമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് മണിയാണ്. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് രാജേന്ദ്രൻ പറഞ്ഞു.
സിപിഎം നേതാക്കള്‍ മൂന്നാര്‍ കോപറേറ്റീവ് ബാങ്കിന്റെ മറവില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതുണ്ട്. മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നാണ് തന്റെ നിലപാടെന്നും രാജേന്ദ്രന് പ്രതികരിച്ചു.
അതേസമയം, രാജേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു മണിയുടെ മറുപടി. കൂടുതല്‍ പറഞ്ഞാല്‍ കേസില്‍ രാജേന്ദ്രനും പ്രതിയാകുമെന്നും മണി പറഞ്ഞു.