മംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ 16 മുതൽ

കാഞ്ഞങ്ങാട് : മംഗളൂരു തിരുവനന്തപുരം എക്സ്പ്രസ് (പഴയ കണ്ണൂർ എക്സ്പ്രസ്) സ്പെഷ്യൽ ട്രെയിനായി 16– ന് ബുധനാഴ്ച മുതൽ ഓടി തുടങ്ങും. സ്ഥിരം യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസെങ്കിലും, സാധാരണ ടിക്കറ്റെടുത്ത് യാത്ര ചെയ്യാൻ പറ്റില്ല. സീസൺ ടിക്കറ്റുകളും അനുവദിക്കില്ല. റിസർവ്വ് ചെയ്തവർക്ക് യാത്ര ചെയ്യാം. തൽസമയ റിസർവ്വേഷൻ ലഭ്യമാക്കും. രാത്രി 8 30– ന് തിരുവനന്തപുരം വിടുന്ന മംഗളൂരു എക്സ്പ്രസ് പിറ്റെ ദിവസം രാവിലെ 11– 35 –ന് മംഗളൂരുവിലെത്തും.

മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഓടിത്തുടങ്ങുന്നത് 19 മുതലായിരിക്കും.  ഉച്ചയ്ക്ക് 2–20 –ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റെ ദിവസം രാവിലെ 4 40– ന് തിരുവനന്തപുരത്തെത്തും. ഇപ്രകാരം തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസും, എറണാകുളം കണ്ണൂർ ഇന്റർസിറ്റിയും ഇന്ന് മുതൽ ഓടിത്തുടങ്ങുന്നുണ്ട്. ഈ രണ്ട് ട്രെയിനുകളും സ്പെഷ്യൽ ട്രെയിനുകൾ തന്നെയാണ്. തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി, തിരുവനന്തപുരം സെൻട്രൽ മധുര എക്സ്പ്രസുകളും അടുത്ത ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ ട്രെയിനുകളായി ഓടുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. എല്ലാ ട്രെയിനുകളിലും റിസർവ്വ് ചെയ്യുന്ന യാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.

Read Previous

മടിക്കൈയിൽ കോൺഗ്രസ്സ് ബൂത്ത് ഏജന്റുമാരെ അടിച്ചോടിക്കാൻ ശ്രമം

Read Next

വോട്ട് ചെയ്ത സംതൃപ്തിയിൽ കുഞ്ഞിക്കണ്ണൻ വിട പറഞ്ഞു