കാഞ്ഞങ്ങാട്: മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനുകൾ 27, 28 തീയ്യതികളിൽ ഓടിതുടങ്ങും. ചെന്നൈയിൽ നിന്ന് മൈസൂരിലേക്കുള്ള ട്രെയിനും ഇതോടൊപ്പം ഓടിക്കാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു.
ട്രെയിനുകൾ എല്ലാ ദിവസം ഓടിക്കുന്നതിന് പുറമെ കൂടുതൽ സ്റ്റോപ്പുകളുമുണ്ടാവും. എന്നാൽ റിസർവ്വ് ചെയ്തവർക്ക് മാത്രമായിരിക്കും യാത്രാനുമതി.
ഒക്ടോബർ ഒന്നുമുതൽ കൂടുതൽ ട്രെയിനുകൾ ഉണ്ടായിരിക്കുമെന്നാണറിയുന്നത്.
ചൈന്നൈ- മംഗളൂരു- ചെന്നൈ (02601-02602) എല്ലാ ദിവസവും രാത്രി 8-10ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടും. മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിൻ ഉച്ചയ്ക്ക് 1-30ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക