ബെംഗളൂരുവിലെ ഫ്ളൈ ഓവറിൽ നിന്ന് പണം വലിച്ചെറിഞ്ഞ് യുവാവ്; വൈറലായി ദൃശ്യങ്ങൾ

ബെംഗളൂരു: നഗരത്തിലെ ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യുവാവ്. തിരക്കേറിയ കെ ആർ മാർക്കറ്റിലെ ഫ്ലൈഓവറിന് താഴെയുള്ള ജനക്കൂട്ടത്തിനു നേരെയാണ് യുവാവ് നോട്ടുകൾ എറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും വൻ ജനക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

കോട്ടും പാന്‍റും ധരിച്ച് കൈയിൽ ക്ലോക്കുമായി വന്ന യുവാവ് അപ്രതീക്ഷിതമായി നോട്ടുകൾ വായുവിൽ പറത്തുകയായിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആളുകൾ വാഹനം നിർത്തി പണം ചോദിക്കുന്നതും വീഡിയോയിൽ കാണാം. 10 രൂപയുടെ 3,000 രൂപയുടെ നോട്ടുകളാണ് ഇയാൾ പറത്തിവിട്ടാതെന്നാണ് നിഗമനം. ആരാണ് ഇത് ചെയ്തതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല. പോലീസ് എത്തിയപ്പോഴേക്കും യുവാവ് സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Previous

ഡല്‍‌ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി

Read Next

വിമാനത്തിലെ മൂത്രമൊഴിക്കല്‍ രണ്ടാമതും; റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിൽ എയര്‍ ഇന്ത്യയ്ക്ക് പിഴ