ഒന്‍പത് വയസ്സുകാരിയെ എടുത്തെറിഞ്ഞ് യുവാവ്; കുട്ടി ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം മംഗല്‍പാടിയില്‍ മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ് യുവാവ്. കുഞ്ചത്തൂർ സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് ഒൻപത് വയസുകാരിയെ എടുത്ത് ഉയർത്തിയ ശേഷം നിലത്തേക്കെറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഉദ്യാവരയിലെ ജമാഅത്ത് പള്ളിക്ക് സമീപമായിരുന്നു സംഭവം. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്കർ ആക്രമിച്ചത്.

സൈക്കോ എന്ന് വിളിപ്പേരുള്ള അബൂബക്കർ സിദ്ദീഖ് മുമ്പും മദ്രസ വിദ്യാർത്ഥികളെ ആക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Read Previous

ഗവർണർ വിഷയം; കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

Read Next

ഇരട്ട സ്ഫോടനക്കേസ്: തടിയന്റവിട നസീറിനെയും ഷിഫാസിനെയും കുറ്റവിമുക്തരാക്കിയതിനെതിരായ ഹർജിയിൽ നോട്ടീസ്