വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഉദുമ: ബൈക്കിൽ മിനി വാനിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാൻ
ഡ്രൈവർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഉദുമ നമ്പ്യാർകീച്ചലിലാണ് അപകടം നടന്നത്. ഉദുമ കൊക്കാൽ മയൂരം വീട്ടിൽ കുഞ്ഞിരാമൻ കാച്ചുവിന്റെയും ഇന്ദിരയുടെയും മകൻ ശ്രീജിത്താണ് 32, വാഹനാപകടത്തിൽ മരിച്ചത്. പെയിന്റിംഗ് ജെലിക്കാരനായ യുവാവ് വീട്ടിൽ നിന്നും ബൈക്കിൽ ഉദുമ ടൗണിലേക്ക് വരുന്നതിനിടയിൽ കെ.എസ്ടിപി റോഡിൽ കാസർകോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്ന മിനി വാൻ ഇടിക്കുകയായരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചു വീണ ശ്രീജിത്തിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിച്ചു. മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി. പരേതന്റെ സഹോദരൻ ശ്രീനിവാസ്.

Read Previous

കാർ പുഴയിൽ വീണ് യുവാവ് മരിച്ചു

Read Next

സിപിഎം സംഘം ആക്രമിച്ച തൊഴിലാളിയുടെ കൈയ്യെല്ല് പൊട്ടി