ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 23 ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് 23 ലക്ഷം രൂപ വാടക നൽകാതെ മുങ്ങിയ കേസിലെ പ്രതി പിടിയിലായി. കർണാടക സ്വദേശി മുഹമ്മദ് ഷെരീഫിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസത്തെ വാടക നൽകാതെയാണ് പ്രതി സ്ഥലം വിട്ടത്. അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇയാൾ ഹോട്ടൽ ജീവനക്കാരെ കബളിപ്പിച്ചത്.

ഓഗസ്റ്റ് ഒന്നിന് ഹോട്ടലിലെ 427-ാം നമ്പർ മുറിയെടുത്ത ഇയാൾ നവംബർ 20ന് വാടക നൽകാതെ കടന്നുകളഞ്ഞു. വാടകയ്ക്ക് പുറമെ മുറിയിൽ നിന്ന് വെള്ളി പാത്രങ്ങളും പേൾ ട്രേയും ഇയാൾ മോഷ്ടിച്ചതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. നാല് മാസത്തെ വാടക 35 ലക്ഷം രൂപയായിരുന്നു. എന്നാൽ 11.5 ലക്ഷം രൂപ മാത്രമാണ് നൽകിയത്. നവംബർ 20ന് ഇതേ തീയതിയിലുള്ള 20 ലക്ഷം രൂപയുടെ ചെക്കും ജീവനക്കാർക്ക് കൈമാറി. എന്നാൽ ചെക്ക് മടങ്ങിയതോടെ ജനറൽ മാനേജർ അനുപം ദാസ് ഗുപ്തയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അബുദാബിയിലെ ഷെയ്ഖുമായി വ്യക്തിപരമായി അടുപ്പമുണ്ടെന്ന് ഇയാൾ ജീവനക്കാരോട് പറഞ്ഞിരുന്നു. വ്യാവസായിക ആവശ്യങ്ങൾക്കാണ് താൻ ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ ബോധ്യപ്പെടുത്താൻ ബിസിനസ് കാർഡും യുഎഇ റസിഡന്‍റ് കാർഡും നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ അനേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

K editor

Read Previous

‘ആരാണ് ഷാരൂഖ് എന്നറിയില്ല’; പിന്നാലെ രാവിലെ 2ന് അസം മുഖ്യമന്ത്രിയെ വിളിച്ച് താരം

Read Next

പശുകശാപ്പ് നിര്‍ത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്ത് ജില്ലാ കോടതി ജഡ്‌ജി