മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്; 2023 സംക്രാന്തി റിലീസിനൊരുങ്ങുന്നു

അഖിൽ അക്കിനേനിയെ നായകനാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘ഏജന്‍റ്’ റിലീസ് പ്രഖ്യാപിച്ചു. മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 2023 ൽ സംക്രാന്തി റിലീസിനൊരുങ്ങുകയാണ്. അടുത്ത വർഷം ജനുവരി 15ന് ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

2019 ൽ പുറത്തിറങ്ങിയ ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്‍റ്. ആക്ഷൻ ത്രില്ലറിൽ അഖിൽ അക്കിനേനിയുടെ കഥാപാത്രം ബോളിവുഡ് ചിത്രമായ ‘ബോണി’ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്പൈ ത്രില്ലറായ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക.

റസൂൽ എല്ലൂരാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലിയാണ് ചിത്രത്തിന്‍റെ എഡിറ്റർ. എകെ എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് ചിത്രം നിർമ്മിക്കുന്നത്. അവിനാശ് കൊല്ലയാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് സഹനിർമ്മാതാക്കൾ.

K editor

Read Previous

പൊങ്കലിന് ബോക്‌സോഫീസില്‍ മത്സരിക്കാന്‍ വിജയും പ്രഭാസും

Read Next

ഷാജഹാന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി മുഖ്യമന്ത്രി