മമ്മൂട്ടി ചിത്രം റോഷാക്ക്; ചിത്രീകരണം പൂർത്തിയായി

സമീർ അബ്ദുൾ രചനയും സംവിധാനവും നിർവ്വഹിച്ച് നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം റോഷാക്ക് ചിത്രീകരണം പൂർത്തിയാക്കി. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.. അവസാന ഷെഡ്യൂൾ ദുബായിലായിരുന്നു. ജൂൺ രണ്ടാം വാരത്തിൽ കേരള ഷെഡ്യൂൾ പൂർത്തിയായതോടെ ദുബായിലെ അവസാന ഷെഡ്യൂൾ പൂർത്തിയായി. ഗ്രേസ് ആൻറണി, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ, ബിന്ദു പണിക്കർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകൻ മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്ററുമാണ്.

Read Previous

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്

Read Next

കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ