മമ്മൂട്ടിയുടെ ‘കണ്ണൂര്‍ സ്‍ക്വാഡ്’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ‘കണ്ണൂർ സ്ക്വാഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ഫെബ്രുവരി 15 നാണ് കണ്ണൂർ സ്ക്വാഡിന്‍റെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി ലൊക്കേഷനിൽ എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. 

മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയത്. നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം മുഹമ്മദ് റാഹിലും സംഗീതം സുഷിൻ ശ്യാമും ചിത്രസംയോജനം പ്രവീൺ പ്രഭാകറും നിർവഹിച്ചിരിക്കുന്നു. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Read Previous

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ സമാപനം

Read Next

ഡൽഹി മദ്യനയ കേസ്; ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ