മാസ്റ്റർപീസ് റഷ്യൻ ഭാഷയിലേക്ക്

Mamooty

മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം റഷ്യയിലേക്ക് മൊഴി മാറ്റുന്നു. മമ്മൂട്ടി നായകനായെത്തിയ മാസ്റ്റർപീസ് എന്ന ചിത്രമാണ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാകാൻ ഒരുങ്ങുന്നത്. നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോർ സീസണുമായി റോയൽ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റോയൽ സിനിമാസിന്‍റെ ബാനറിൽ എഴുത്തുകാരൻ സി.എച്ച്.മുഹമ്മദാണ് മാസ്റ്റർപീസ് എന്ന ചിത്രം നിർമ്മിച്ചത്. ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവ് ഒരുക്കിയ ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. മുകേഷ്, ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, ലെന, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ സൽമാൻ, ഗോകുൽ സുരേഷ് ഗോപി, പൂനം ബജ്വ, എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. 2017ലാണ് മാസ്റ്റർപീസ് റിലീസായത്. ചിത്രം അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നത് സംബന്ധിച്ചും അണിയറ പ്രവർത്തകർ സൂചന നൽകിയിട്ടുണ്ട്.

LatestDaily

Read Previous

ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ് ഫോമിന് തടസ്സമില്ല; ഫിലിം ചേംബർ

Read Next

എം.പി. വീരേന്ദ്രകുമാർ അന്തരിച്ചു