ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന ‘കാതല്‍’ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. ചടങ്ങില്‍ മമ്മൂട്ടിയും കാതലിലെ അഭിനേതാക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റില്‍ അന്നൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയിലും ട്വിറ്ററിലും തരംഗമായിരുന്നു. പന്ത്രണ്ടു വർഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യ ട്വീറ്റ് ചെയ്തിരുന്നു.
മലയാള സിനിമക്ക് പുതിയ കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന മമ്മൂട്ടി കമ്പനിയുടെ കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. കാതലിലെ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.