കമൽ ഹാസനും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന വാർത്ത തെറ്റ്

വിക്രമിന് ശേഷം കമൽ ഹാസൻ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തിൽ കമൽ ഹാസനൊപ്പം മമ്മൂട്ടി ഒരുമിക്കുന്നു എന്ന വാർത്ത തെറ്റാണ്. കമൽഹാസനും മമ്മൂട്ടിക്കുമൊപ്പം, ചിമ്പുവും മഹേഷ് നാരായണനും ചിത്രത്തിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക കാസ്റ്റിംഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തിൽ ചിത്രം 400 കോടി പിന്നിട്ടു. കമൽ ഹാസന്റെ പുതിയ ചിത്രം ഓഗസ്റ്റിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അതേസമയം, തൻ്റെ അടുത്ത ചിത്രം മഹേഷ് നാരായണനൊപ്പമായിരിക്കുമെന്ന് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കമൽ ഹാസൻ പറഞ്ഞിരുന്നു. “എൻെറ അടുത്ത ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി,” കമൽ ഹാസൻ പറഞ്ഞു.

Read Previous

ഫൈസൽ അലി ഇനി ബെംഗളൂരു എഫ് സിയുടെ താരം

Read Next

രാഹുൽ ഗാന്ധിയ്ക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്