മമ്മൂട്ടി – അഖിൽ അക്കിനേനി ചിത്രം ‘ഏജന്‍റ്’ ഏപ്രിൽ 28ന്; 5 ഭാഷകളിൽ റിലീസ്

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്ക് യുവനടൻ അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ‘ഏജന്‍റ്’ ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഹിപ് ഹോപ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാകുൽ ഹെരിയാനും ചിത്രസംയോജനം നവീൻ നൂലിയുമാണ് നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം എകെ എന്‍റർടൈൻമെന്‍റ്സിന്‍റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പ്രതീഷ് ശേഖറാണ് പിആർഒ.

Read Previous

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയ്ക്കവസാനമാകുന്നു; ഫാസ്റ്റ് എക്‌സ് ട്രെയിലര്‍ പുറത്ത്

Read Next

ഡല്‍ഹി മദ്യനയ കേസ്; വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകൻ കസ്റ്റഡിയില്‍