ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: വടക്കന്‍ മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയിൽ ഖബറടക്കും.
1938-43 കാലഘട്ടത്തിൽ തലശ്ശേരി കോൺവെന്‍റ് സ്കൂളിലെ ക്ലാസിലെ ഏക മുസ്ലിം പെൺകുട്ടി മാളിയേക്കൽ മറിയുമ്മയായിരുന്നു. അക്കാലത്തെ സാമുദായിക പ്രമാണിമാരുടെ എതിർപ്പുകളെ അതിജീവിച്ചായിരുന്നു മറിയുമ്മയുടെ വിദ്യാഭ്യാസം.
ആ സമയത്ത് മറിയുമ്മ അനുഭവിച്ച കഷ്ടതകൾ ഏറെയാണ്. സ്കൂളിലേക്കുള്ള യാത്രാമധ്യേ പ്രമാണിമാർ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. എന്നിരുന്നാലും, ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത മതപണ്ഡിതനും ദേശീയവാദിയുമായ പിതാവ് വിലക്കുകളെ തള്ളി മകളെ സ്കൂളിൽ അയയ്ക്കുകയും പഠിപ്പിക്കുകയും ചെയ്തു.