‘മലയന്‍കുഞ്ഞ്’ ഇന്നു മുതല്‍ തിയ്യേറ്ററുകളിൽ

ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ‘മലയൻകുഞ്ഞ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ. നവാഗതനായ സജിമോനാണ് ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത്. 30 വർഷത്തിന് ശേഷം എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രം.

സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read Previous

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തി മലയാളി

Read Next

ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; യാത്ര റദ്ദാക്കി