ഗുവാഹത്തി ഐഐടിയിൽ മലയാളി വിദ്യാ‍ര്‍ത്ഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ

ഗുവാഹത്തി: ഗുവാഹത്തി ഐഐടിയിലെ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സൂര്യനാരായൺ പ്രേം കിഷോറാണ് മരിച്ചത്. ഇന്നലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിഞ്ഞ് കുടുംബം ഗുവാഹത്തിയിലേക്ക് തിരിച്ചതായി അസം പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Read Previous

ഓണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന്‌: ഒന്നാം സമ്മാനം 25 കോടി രൂപ

Read Next

ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു