ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മലയാളിയായ കോളേജ് വിദ്യാർത്ഥിനി മരണപ്പെട്ടു. കൊല്ലം പുത്തൂർ സ്വദേശിയും താംബരം എംസിസി കോളേജ് വിദ്യാർത്ഥിനിയുമായ നിഖിത കെ സിബിയാണ് (19) മരിച്ചത്. ഒന്നാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസം.
ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപം ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഹെഡ്ഫോണിൽ സംസാരിച്ചുകൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാൻ കഴിയാത്തതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ചെന്നൈ-ഗുരുവായൂർ എക്സ്പ്രസാണ് തട്ടിയത്. നിഖിത സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.