എമ്മിയിൽ മലയാളിത്തിളക്കം; നാമനിര്‍ദ്ദേശം നേടി നിരുപമ രാജേന്ദ്രൻ

ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി അവാർഡിന് മലയാളിയായ നിരുപമ രാജേന്ദ്രൻ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഗുരുവായൂർ സ്വദേശികളായ രാജന്‍റെയും സ്മിതയുടെയും മകളാണ് നിരുപമ. നിരുപമ ലണ്ടനിൽ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുന്നു. ഇതിനിടയിലാണ് ഡോക്യുമെന്‍ററി നിർമ്മിക്കാൻ അവസരം ലഭിച്ചത്.
ഫെലിസിറ്റി മോറിസാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെ നിരവധി യുവതികളെ വഞ്ചിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്ത സൈമൺ ലെവിയേവ് എന്നറിയപ്പെടുന്ന ഒരു ഇസ്രായേലി യുവാവായ ഷിമോൺ യെഹൂദ ഹയാത്തിനെക്കുറിച്ചാണ് ഡോക്യുമെന്‍ററി.

Read Previous

റഷ്യയിൽനിന്ന് മിസൈൽ വാങ്ങാം; ഇന്ത്യക്ക് ഉപരോധത്തിൽ ഇളവു നൽകാൻ യുഎസ്

Read Next

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചു