മലയാള ചിത്രം ‘പ്യാലി’ ഇന്ന് തീയറ്ററിൽ എത്തും

‘പ്യാലി’യിൽ അഞ്ച് വയസ്സുകാരിയായ ബാർബി ശർമ്മയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതരായ ബിബിത- റിൻ ദമ്പതികള്‍ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രം ജൂലൈ 8 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ദുൽഖറിന്‍റെ വേഫെറെര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.  നടൻ എൻ.എഫ് വർഗീസിന്‍റെ മകൾ സോഫിയ വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. എൻ എഫ് വർഗീസ് പിക്ചേഴ് സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സാഹോദര്യ സ്നേഹത്തെക്കുറിച്ച് പ്യാലി പറയുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്‍റെ സഹോദരനായി ജോർജ്ജ് ജേക്കബും വേഷമിടുന്നു. അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ ശ്രീനിവാസൻ, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് ‘പ്യാലി’യുടെ സംഗീത സംവിധായകൻ.

K editor

Read Previous

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ്

Read Next

‘പൊന്നിയിൻ സെൽവൻ: ഭാഗം 1’ ആദ്യ ടീസർ ഇന്ന് പുറത്തിറങ്ങും