ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊടുത്ത് ടിക്കറ്റെടുക്കുന്നവർക്ക് വേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. തനിക്ക് പ്രത്യേക അജണ്ടയൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
സിനിമ കാണാൻ പോകുമ്പോൾ ജീവിതത്തേക്കാൾ വലിയ കഥാപാത്രങ്ങൾ കാണാനാണ് ആഗ്രഹമെന്നും രാജമൗലി പറഞ്ഞു. ജീവിതത്തേക്കാൾ വലിയ സാഹചര്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. അതാണ് കൂടുതൽ ഇഷ്ടം. തനിക്ക് പ്രത്യേക അജണ്ടയൊന്നുമില്ല. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ച് സിനിമ കാണാൻ വരുന്ന ആളുകളെ സന്തോഷിപ്പിക്കാനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും രാജമൗലി പറഞ്ഞു.
രാജമൗലി ചിത്രം ആർആർആർ അന്താരാഷ്ട്ര പുരസ്കാര നിറവിലാണ്. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡുകളിൽ മൂന്ന് വിഭാഗങ്ങളിലായി ‘ആർആർആർ’ അവാർഡ് നേടിയിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നിവയ്ക്കുള്ള അവാർഡുകളാണ് ചിത്രം കരസ്ഥമാക്കിയത്.