സാമ്പത്തിക തട്ടിപ്പു കേസിൽ മേജർ രവിക്ക് മുൻകൂർ ജാമ്യം

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകനും നടനുമായ മേജർ രവിക്ക് മുൻകൂർ ജാമ്യം. അമ്പലപ്പുഴ സ്വദേശി ഷൈനിനെ സ്വകാര്യ സെക്യൂരിറ്റി കമ്പനിയിൽ ഡയറക്ടറാക്കാമെന്ന വ്യാജേന 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തണ്ടർഫോഴ്സ് ലിമിറ്റഡ് കമ്പനി എംഡി അനിൽ കുമാറിനും മേജർ രവിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. 

പ്രതികൾ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യണമെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിൽ പറഞ്ഞു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് പ്രധാന നിബന്ധന.

Read Previous

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ച് അബുദാബി പൊലീസ്

Read Next

കോടതികളുടെ നീണ്ട അവധി എതിർത്തുള്ള ഹര്‍ജി; ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കും