Breaking News :

‘മേജര്‍’; നെറ്റ്ഫ്ലിക്സ് റിലീസ് തിയതി പ്രഖ്യാപിച്ചു

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മേജർ’ സിനിമയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിൻറെ ട്വിറ്റർ പേജിലൂടെയാണ്റിലീസ് വിവരം അറിയിച്ചത്.

ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. ശശികിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നു. അദിവി തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജി മഹേഷ് ബാബു എൻറർടെയ്ൻമെൻറുമായി സഹകരിച്ച് സോണി പിക്ചേഴ്സ് ഇൻറർനാഷണൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Read Previous

ബാങ്കിലേക്ക് പോയ ഗൃഹനാഥനെ കാണാനില്ല

Read Next

മൊബൈൽഫോൺ അടിമത്തം