ഇരുപത്തിരണ്ടുകാരൻ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട യുവാവ് മൂന്നാം തവണ കെട്ടിത്തൂങ്ങി മരിച്ചു.

മേൽപ്പറമ്പ് കൈനോത്ത് കായിനടിയിലെ മഹ്സൂക്കാണ് 22, മരിച്ചത്. കിടപ്പ് മുറിയിലെ ഫാനിന്റെ ഹുക്കിൽ ഷാൾ കൊണ്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു. നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ, വീട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

യുവാവിന്റെ സെൽഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.  മേൽപ്പറമ്പ് എസ്ഐ,  പത്മനാഭൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്കാശുപത്രിയിൽ  പോലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്തു. മഹ്സൂക്കിന്റെ ആത്മഹത്യയിൽ പോലീസ് അന്വേഷണമാരംഭിച്ചു.

Read Previous

136 കോടിയുടെ കടം ഖമറുദ്ദീന് 6 മാസത്തിനകം തീർക്കാനാവില്

Read Next

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: 16-ന് ഇടതുമുന്നണി ജനകീയ വിചാരണ