ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസര്‍കോട്: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയും നടൻ ടൊവിനോ തോമസും ആദ്യമായി ഒരേ വേദിയിൽ. പ്രൊഫസർ അബ്ദുൾ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്.
രാജൻ കേസിലെ സാക്ഷിയായ പ്രൊഫസർ അബ്ദുൾ ഗഫാർ തന്റെ ആത്മകഥയിൽ അന്ന് തന്റെ മൊഴി മാറ്റാൻ പോലീസും സർക്കാർ പ്രതിനിധികളും നടത്തിയ ശ്രമങ്ങൾ വിവരിക്കുന്നു. പ്രൊഫസർ അബ്ദുൾ ഗഫാറിന്റെ മകൻ ഡോ.ഷാജിർ ഗഫാറുമായുള്ള അടുത്ത ബന്ധമാണ് ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയെയും സിനിമാതാരം ടോവിനോ തോമസിനെയും ചടങ്ങിലെത്തിച്ചത്.
ദുബായ് ഹെൽത്ത് അതോറിറ്റി സിഇഒ ഡോ.മർവാൻ അൽ മുല്ല, എം.എൽ.എമാരായ സി.എച്ച് കുഞ്ഞമ്പു, എൻ.എ നെല്ലിക്കുന്ന്, മുൻ കേന്ദ്രമന്ത്രി സലീം ഷെർവാനി, സുപ്രീം കോടതി അഭിഭാഷകൻ അഖിൽ സിബൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.