രാജി പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ: സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചു. സുപ്രീം കോടതി വിധിയെ തുടർന്ന് സോഷ്യൽ മീഡിയയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഉദ്ധവ് രാജി പ്രഖ്യാപിച്ചത്. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉദ്ധവ് താക്കറെ നന്ദി പറഞ്ഞു.

എന്നെ പിന്തുണച്ച എൻസിപി, കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു. ഔറംഗബാദിനെ സംഭാജി നഗർ എന്നും ഉസ്മാനാബാദിനെ ധാരശിവ് എന്നും പുനർ നാമകരണം ചെയ്തതിൽ എനിക്ക് സംതൃപ്തിയുണ്ട്. ബാലാസാഹേബ് താക്കറെ നിർദ്ദേശിച്ച പേരുകളാണിവ,” ഉദ്ധവ് താക്കറെ പറഞ്ഞു.

Read Previous

ലുലുവിന് ഒഡീഷയിലേക്ക് ക്ഷണം

Read Next

ഉദ്ധവ് താക്കറെയുടെ രാജി ആഘോഷമാക്കി മഹാരാഷ്ട്ര ബിജെപി