ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ബിജെപി ആഘോഷമാക്കി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ എന്നിവരാണ് മുംബൈയിലെ ഹോട്ടലിൽ മധുരപലഹാരങ്ങൾ നൽകി സന്തോഷം പങ്കിട്ടത്. ഫട്നാവിസിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയാണ് പാർട്ടി പ്രവർത്തകർ താക്കറെയുടെ രാജി ആഘോഷിച്ചത്.
അതേസമയം, ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തിയ വിമത എംഎൽഎമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഹോട്ടലിലേക്ക് പോയി. വിമത എം.എൽ.എമാർ ബുധനാഴ്ച രാത്രി ഹോട്ടലിൽ തങ്ങും. പനാജിയിലെ ഹോട്ടലിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വത്തിൽ നിന്നും ഉദ്ധവ് താക്കറെ രാജിവച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിനും കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉദ്ധവ് താക്കറെ നന്ദി പറഞ്ഞു.