തൃശൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ: തൃശൂർ കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മേത്തല കണ്ടംകുളത്ത് മദ്രസ അധ്യാപകനായ അഴീക്കോട് സ്വദേശി പഴുപ്പറമ്പിൽ നാസിമുദ്ദീനെയാണ് കൊടുങ്ങല്ലൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Previous

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ

Read Next

വിവാദങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പുതിയ ആംബുലന്‍സ്