മടിക്കൈ ഓവുചാൽ; വിജിലൻസിന് പരാതി

കാഞ്ഞങ്ങാട്: മടിക്കൈ പഞ്ചായത്തിലെ നൂഞ്ഞി- കണ്ണിപ്പാറ റോഡിൽ ഓവുചാൽ നിർമ്മിച്ചതിലും, ജില്ലാ പഞ്ചായത്തിന്റെ അരയി- കാലിച്ചാംപൊതി റോഡിൽ ഓവുചാൽ നിർമ്മാണത്തിലും അഴിമതിയാരോപിച്ച് മടിക്കൈ സ്വദേശി കാസർകോട് വിജിലൻസ് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണന് പരാതി നൽകി.

ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ ഓവുചാൽ നിർമ്മിച്ച് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുകയും, ഓവുചാൽ നിർമ്മാണത്തിന്റെ മറവിൽ റോഡരികിൽ നിന്നും ലോഡ് കണക്കിന് ചുവന്ന മണ്ണ് അനധികൃതമായി കയറ്റിക്കൊണ്ടുപോയി മറിച്ചുവിൽക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസിന് പരാതി കൊടുത്തത്.

10 ലക്ഷം രൂപ വകയിരുത്തിയ ഓവുചാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കമ്പിയും, സിമന്റും ഇറക്കിക്കൊടുത്തത് മടിക്കൈ സർവ്വീസ് സഹകരണ ബാങ്കാണ്. നിർമ്മാണ പ്രവർത്തനത്തിന് മുൻകൈയെടുത്ത മടിക്കൈ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത് പ്രസിഡണ്ട്, മടിക്കൈ സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നിവർക്ക് അഴിമതിയിൽ പങ്കുണ്ടെന്നാണ് വിജിലൻസിന് കൊടുത്ത പരാതിയിൽ മുഖ്യ ആരോപണം. ഓവുചാൽ നിർമ്മാണത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കരാറുകാരന് ലാഭമുണ്ടാക്കിക്കൊടുത്തതിൽ പഞ്ചായ ത്ത് അധികൃതർ കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും, ഇവയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

LatestDaily

Read Previous

കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Read Next

ഫാഷൻ ഗോൾഡ് എസ്പി ഓഫീസ് മാർച്ച് നാളെ