ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ : മടിക്കൈ പഞ്ചായത്തിൽ കെ.സുജാത അധ്യക്ഷ്യ സ്ഥാനാർത്ഥിയാകും. പുളിക്കാലിൽ താമസിക്കുന്ന സുജാത പുല്ലൂർ സ്വദേശിനിയാണ്. ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
മുൻ പഞ്ചായത്ത് അധ്യക്ഷ പ്രീതയെ, അധ്യക്ഷ പദവിയിലെത്തിക്കാൻ, നേരത്തെ നീക്കം നടന്നിരുന്നു. പ്രീത ബേക്കൽ, തൃക്കണ്ണാട് സ്വദേശിനിയാണ്. സുജാത യാദവ വിഭാഗത്തിലും, പ്രീത തീയ്യ വിഭാഗക്കാരിയുമാണ്. സുജാതയ്ക്കാണ് മുൻ തൂക്കം.
പ്രീതയ്ക്ക് മടിക്കൈയിൽ ജന സമ്മതിയുണ്ട്. ആദർശം മുറുകെപ്പിടിച്ച് കാര്യങ്ങൾ നീക്കുന്ന മുൻ ഗ്രാമപഞ്ചായത്ത് അധ്യക്ഷയാണ് പ്രീത. പി. ബേബി,ശശീന്ദ്രൻ മടിക്കൈ, പ്രകാശൻ ബങ്കളം, ടി. കെ. രവി എന്നിവർ നയിക്കുന്ന മടിക്കൈ സിപിഎം മുന്നിൽ നിർത്തുന്നത് സുജാതയെയാണ്.
ബങ്കളം എൽസി സിക്രട്ടറിയായ പ്രകാശൻ ബങ്കളം ഇത്തവണ മൽസരിക്കും. ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ പദവിയിലേക്ക് പ്രകാശനെ പരിഗണിച്ചേക്കും.
621