മടിക്കൈയിൽ മണ്ണ് കടത്ത് വ്യാപകം രാപ്പകൽ കടത്തുന്നത് 160 ലോഡ് മണ്ണ്

മടിക്കൈ: കുന്നിടിച്ചുള്ള മണ്ണ് കടത്തൽ വ്യാപകം. രാപ്പകൽ ഒരു ദിവസം കാഞ്ഞങ്ങാട് ഭാഗത്തേക്ക് കടത്തിക്കൊണ്ടുപോകുന്നത് 160 ലോഡ് ചുവന്ന മണ്ണാണ്. നീരളി കോട്ടക്കുന്ന് പ്രദശത്ത് നിന്നാണ് രാപ്പകൽ ഓരോ പതിനഞ്ചു മിനുറ്റുകൾ ഇടവിട്ട് ടിപ്പർ ലോറികളിൽ മണ്ണ് കടത്തുന്നത്. നീരളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് കുന്നിടിച്ചാണ് മണ്ണ് കൊണ്ടുപോകുന്നത്.


മണ്ണ് കടത്താൻ അനുമതി പത്രമുണ്ടെന്ന് മടിക്കൈ വില്ലേജ് അധികൃതർ പറയുന്നുവെങ്കിലും, പ്രതിദിനം 160 ലോഡ് മണ്ണ് കടത്തിക്കൊണ്ടുപോയാൽ മടിക്കൈ നാടു തന്നെ ഇല്ലാതാകുമെന്ന് നാട്ടുകാർ പറയുന്നു. ഈ മണ്ണ് കടത്തിന് പിന്നിൽ ഒരു വലിയ ഗൂഢസംഘം പ്രവർത്തിക്കുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

Read Previous

കോൺഗ്രസ് നേതാക്കളുടെ അഴിമതി നിരപരാധിയുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം

Read Next

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയതായി വ്യാജ പ്രചാരണം