മടിക്കൈയിൽ കാണാതായത് 55 എസ്എസ്എൽസി ബുക്കുകൾ

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് കാണാതായത് 55 എസ്എസ്എൽസി ബുക്കുകൾ. ഇപ്പോൾ പ്ലസ്ടു ക്ലാസ്സിൽ പഠിക്കുന്ന സയൻസ് ബാച്ച്  വിദ്യാർത്ഥികളുടെ എസ്എസ്എൽസി ബുക്കുകളാണ് സ്കൂളിൽ നിന്ന് അതിനാടകീയമായി നഷ്ടപ്പെട്ടത്. സ്കൂൾ ക്ലാസ്സ് മുറിയിൽ സൂക്ഷിച്ച എസ്എസ്എൽസി ബുക്കുകളാണ് നഷ്ടപ്പെട്ടത്.

ക്ലാസ്സ് മുറികളിൽ ചോക്ക്, ഡസ്റ്റർ, ഒരു നോട്ടുബുക്ക് എന്നിവയല്ലാതെ മറ്റൊന്നും തന്നെ  സൂക്ഷിക്കാൻ പാടില്ലെന്ന് എജ്യുക്കേഷൻ റൂളിൽ പ്രത്യേകം അനുശാസിക്കുമ്പോഴാണ്,  ക്ലാസ്സ് മുറിയിൽ സൂക്ഷിച്ച 55 വിദ്യാർത്ഥികളുടെ ഭാവി തന്നെ തുലാസ്സിലായ സർട്ടിഫിക്കറ്റുകൾ കാണാതായത്. എസ്എസ്എൽസി ബുക്കുകൾ കാണാതായ സംഭവം സ്കൂളധികൃതർ രഹസ്യമാക്കിവെച്ചിരിക്കയാണ്.

Read Previous

അരയി അംഗൻവാടി ചോർന്നൊലിക്കുന്നു

Read Next

സല്യൂട്ട് വിവാദം; പോലീസ് ഡ്രൈവറെ മാറ്റിയത് യുവതിയുടെ സംഭാഷണം പുറത്തുവിട്ടതിന്