മടിക്കൈ വിദ്യാർത്ഥി പീഡനം: പ്രിൻസിപ്പാളിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കാഞ്ഞങ്ങാട്: ആൺകുട്ടിയെ താമസ സ്ഥലത്ത് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ  ഐടിഐ  പ്രിൻസിപ്പാളിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മടിക്കൈ ഐടിഐയിലെ പ്രിൻസിപ്പാൾ തിരുവനന്തപുരം  സ്വദേശി ബിജു 52, സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കാസർകോട് ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ബിജു ഹൈക്കോടതിയെ സമീപിച്ചത്.

മടിക്കൈ കുരങ്ങനടിയിൽ ബിജു താമസിച്ചിരുന്ന വാടക വീട്ടിലേക്ക്  കൂട്ടിക്കൊണ്ട് പോയാണ് ഐടിഐ വിദ്യാർത്ഥിയായ ഇരുപതുകാരനെ  പ്രതി പീഡിപ്പിച്ചത്. പഠനത്തിൽ മികവ് പുലർത്താൻ കുട്ടിക്ക് കൗൺസിലിംഗ് നൽകണമെന്ന് രക്ഷിതാക്കളെ  തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയെ രാത്രി കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥി നൽകിയ  പരാതിയിൽ നീലേശ്വരം പോലീസ് കേസ്സെടുത്തതോടെ, മടിക്കൈയിൽ നിന്നും മുങ്ങിയ ബിജു മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്. പ്രതിക്ക് ജാമ്യമനുവദിക്കുന്നതിനെ പോലീസ് കോടതിയിൽ എതിർത്തു.

LatestDaily

Read Previous

പ്രതികളുടെ ജാമ്യത്തിന് കാരണം പ്രോസിക്യൂഷൻ പരാജയം

Read Next

അഞ്ജലി വീട്ടുതടങ്കലിൽ; വേണ്ടത് കൗൺസിലിംഗ്