മടിക്കൈയിൽ ബ്ലെയ്ഡുകാരന്റെ വീട്ടിൽ റെയിഡ്, രേഖകൾ പിടികൂടി

ഏഴു ലക്ഷം വാങ്ങിയ വീട്ടമ്മ 14 ലക്ഷം തിരിച്ചു കൊടുത്തിട്ടും മുതൽ ബാക്കി

മടിക്കൈ: മടിക്കൈയിൽ കഴുത്തറുപ്പൻ ബ്ലെയിഡുകാരന്റെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ നിരവധി ആധാരങ്ങളും രേഖകളും പിടിച്ചെടുത്തു. കണ്ടെകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിന്റെ വീട്ടിൽ നീലേശ്വരം എസ്ഐ കെ.പി. സതീഷും പാർട്ടിയും നടത്തിയ റെയിഡിലാണ് പലിശയ്ക്ക് പണം കൊടുത്തതിനുള്ള രേഖകളും ആധാരങ്ങളും പിടികൂടിയത്. 

കോട്ടപ്പുറത്തെ വീട്ടമ്മയുടെ പരാതിയിലാണ്  സുനിൽകുമാറിന്റെ വീട്ടിൽ  റെയ്ഡ് നടത്തിയത്. 2 വർഷം മുമ്പ് സുനിൽകുമാറിനോട് 7 ലക്ഷം രൂപ പല്ശയ്ക്ക് വാങ്ങിയ വീട്ടമ്മ 14 ലക്ഷം രൂപ സുനിലിന് തിരിച്ച് കൊടുത്തിട്ടും ഇപ്പോഴും 7 ലക്ഷം രൂപ ബാക്കി വന്ന സാഹചര്യത്തിലുണ്ടാ ഭീഷണിക്കെതിരെയാണ് വീട്ടമ്മ പരാതി. നൽകിയത്. സുനിൽകുമാർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Read Previous

കാസർകോട്ട് നടന്നത് ആൾക്കൂട്ടക്കൊലപാതകമല്ല

Read Next

ജില്ലയിൽ പോലീസ് മേധാവിയുടെ ആകാശ നിരീക്ഷണം