ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മടിക്കൈ കാരാക്കോട്–മൈത്തടം റോഡിന്റെ ഉദ്ഘാടനത്തിന് ഒരുക്കിയ മാർബിൾ ശിലാഫലകം തകർത്തതിന് പിന്നിൽ മാധ്യമ പ്രവർത്തകനായ മടിക്കൈ പാർട്ടിയംഗമാണെന്ന് പാർട്ടി കണ്ടെത്തി. ഇന്നലെ മടിക്കൈ മുണ്ടോട്ട് ചേർന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഈ കണ്ടെത്തലിന്റെ തുടർ നടപടിയെന്നോണം യുവ മാധ്യമപ്രവർത്തകനെ താക്കീതു ചെയ്യുകയും ചെയ്തു.
പാർട്ടി ജില്ലാ കമ്മിറ്റിയംഗം സി. പ്രഭാകരൻ, ഏരിയാ കമ്മിറ്റിയംഗംങ്ങളായ വി. പ്രകാശൻ, മടത്തനാട്ട് രാജൻ എന്നിവർ സംബന്ധിച്ച അടിയന്തിര മുണ്ടോട്ട് ബ്രാഞ്ച് യോഗത്തിലാണ് യുവ മാധ്യമ പ്രവർത്തകനായ മുണ്ടോട്ട് ബ്രാഞ്ച് കമ്മിറ്റിയംഗത്തെ താക്കീതു ചെയ്തത്. ശിലാഫലകം തകർക്കാൻ ചില പാർട്ടി അംഗങ്ങളിൽ മാധ്യമ പ്രവർത്തകൻ പ്രേരണ ചെലുത്തിയെന്നാണ് പാർട്ടിയുടെ ആരോപണം.
മടിക്കൈ പ്രദേശത്തെ പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും തക്ക സമയത്ത് പ്രതികരിക്കുന്ന ഒരു സംഘം പ്രവാസി യുവാക്കളുടെ പ്രേരണയും, ശിലാഫലകം തകർക്കാനിടയാക്കിയെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രിയുടെയും, മുൻമന്ത്രി ഇ. ചന്ദ്രശേഖരന്റെയും പേരുകൾ തകർക്കപ്പെട്ട ശിലാഫലകത്തിലുണ്ടായിരുന്നു.
കാരാക്കോട്–മൈത്തടം റോഡ് 20 കോടി രൂപ ചിലവിൽ വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തി മലയോര ഹൈവേയുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനം സ്ഥലം എംഎൽഏ ആയ ഇ. ചന്ദ്രശേഖരൻ നടത്തിയിരുന്നുവെങ്കിലും, പിന്നീട് 20 ലക്ഷം രൂപ മാത്രം ചിലവഴിച്ച് റോഡ് മിനുക്കുക മാത്രമാണ് ചെയ്തതെന്ന ആരോപണം നാട്ടിലും, ഗൾഫിലുമുള്ള മടിക്കൈ യുവാക്കളിൽ പ്രതിഷേധത്തിന് കാരണമായത് സ്വാഭാവികം മാത്രമാണെങ്കിലും, മുഖ്യമന്ത്രിയുടെ പേര് കൊത്തിയ ശിലാഫലകം റോഡ് ഉദ്ഘാടനത്തിന് തലേന്ന് രായ്ക്കുരാമാനം തകർത്തെറിഞ്ഞ സംഭവം ഈ പ്രതിഷേധത്തിൽ നിന്നുടലെടുത്തതാണ്.
സംഭവത്തിൽ റോഡ് മിനുക്കിയ അസി. എഞ്ചിനീയരുടെ പരാതിയിൽ പോലീസ് കേസ്സെടുത്തുവെങ്കിലും, ശിലാഫലകം തകർത്തവരെ കണ്ടെത്താനായിട്ടില്ല. ഈ സംഭവത്തിൽ പാർട്ടി രഹസ്യമായി ശാസിച്ച യുവ മാധ്യമ പ്രവർത്തകനെ പോലീസ് ചോദ്യം ചെയ്യാനിടയുണ്ട്.