ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ മികച്ച ജൈവ കാർഷിക പഞ്ചായത്തിനുള്ള ജില്ലാ തല പുരസ്ക്കാരം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് .പ്രീത.കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. കാർഷിക മേഖലയിൽ ജൈവ കൃഷി നടപ്പിലാക്കുന്നതിനും ജൈവ ഉൽപാദന ഉപാധികൾ ഉണ്ടാക്കുന്നതിൽ സ്വയം പര്യാപ്ത നേടുന്നതിനും 2012-13 വർഷം മുതൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം. കേരളത്തിൽ ജൈവ വള ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത നേടിയ പഞ്ചായത്ത് കൂടിയാണ് മടിക്കൈ.
ജൈവ വളം, നടീൽ വസ്തുക്കൾ എന്നിവയുടെ ഉത്പ്പാദനത്തിനും വിതരണത്തിനും ഒരുക്കിയ സംവിധാനങ്ങൾ. പഴം – പച്ചക്കറി വിപണത്തിന് ഒരുക്കിയ മാർക്കറ്റുകൾ, മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന് വ്യക്തികളും ഗ്രൂപ്പുകളും ഉണ്ടാക്കിയ സംരംഭങ്ങൾ . സംയോജിത കൃഷിത്തോട്ടങ്ങളിലൂടെയുള്ള മത്സ്യ കൃഷി, പക്ഷി മൃഗപരിപാലനം ഇവയും പരിഗണിക്കപ്പെട്ടു. നെല്ല്, നേന്ത്രവാഴ ,തെങ്ങ്, കുരുമുളക് എന്നീ വിളകളിലെ കൃഷിയുടെ മികവും ശ്രദ്ധിക്കപ്പെട്ടു.