ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: 2020 ഒക്ടോബറിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ, മടിക്കൈ പഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കാൻ, സിപിഎം നായർ വനിതയെ തേടുന്നു.
മടിക്കൈ പഞ്ചായത്ത് കാലങ്ങളായി ഭരിച്ചുവരുന്നത് സിപിഎമ്മാണ്.
വരുന്ന ഭരണ സമിതിയുടെ അദ്ധ്യക്ഷ പദവി സ്ത്രീയ്ക്കാണ്.
തെരഞ്ഞെടുപ്പിൽ നായർ സ്ത്രീയെ പഞ്ചായത്ത് അദ്ധ്യക്ഷ പദവിയിൽ ഉയർത്തിക്കാണിച്ചാൽ, വാണിയ, മണിയാണി വിഭാഗങ്ങളുടെ വോട്ടുകൾ നേടാമെന്ന കണക്കൂ കൂട്ടൽ പാർട്ടിക്കുള്ളിലുണ്ട്.
അങ്ങിനെയൊരു ആലോചന പ്രാവർത്തികമാക്കാൻ സാവിത്രി എന്ന സ്ഥാനാർത്ഥിയെ അദ്ധ്യക്ഷ പദവിയിൽ ഉയർത്തിക്കാട്ടാൻ പാർട്ടി കണ്ടു വെക്കുകയും ചെയ്തു.
ജാതി കൊണ്ട് നായർ വിഭാഗത്തിൽപ്പെടുന്ന സാവിത്രി മടിക്കൈയിലെ ആദ്യകാല അധ്യാപകൻ ഗോവിന്ദൻ മാഷിന്റെ മകളാണ്.
തൽസമയം നവോത്ഥാനകാലം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടക്കിടെ ഓർമ്മിപ്പിക്കുമ്പോഴും, വോട്ടുകൾക്ക് വേണ്ടി മടിക്കൈ പോലുള്ള കമ്മ്യൂണിസ്റ്റ് ചരിത്രമുറങ്ങുന്ന നാട്ടിൽ ഇപ്പോഴും തെരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയം കുത്തിവെക്കാനുള്ള പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ നീക്കം മടിക്കൈയിലെ അഭ്യസ്ത വിദ്യരായ യുവ തലമുറയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
നായൻമാരായ ആദ്യകാല ജൻമിമാരുടെ പാടത്ത് പണിയെടുത്ത് ദാഹിച്ചു വലഞ്ഞ് നായർ തറവാട്ടിലെത്തുന്ന തീയ്യനും, വാണിയനും, മണിയാണിയുമടങ്ങുന്ന കർഷകത്തൊഴിലാളിക്ക് പാളത്തൊപ്പിയിൽ കുടിക്കാൻ കഞ്ഞിവെള്ളം നൽകിയ തൊട്ടു കൂടായ്മയ്ക്കെതിരെ അങ്ങേയറ്റം പടപൊരുതലുകൾ നടന്ന പ്രദേശമാണ് നവോത്ഥാന കാല മടിക്കൈ.
ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് കെ. മാധവനും, വിദ്വാൻ.പി. കേളുനായരും, രസിക ശിരോമണി കോമൻ നായരും,ഏ.സി. കണ്ണൻ നായരും,ഏ.കെ.ജിയും, എൻ.ജി. കമ്മത്തും അടക്കമുള്ള മൺമറഞ്ഞ തലമുറ ജാതി ഭ്രഷ്ടിനെതിരെ പടനയിച്ച നവോത്ഥാന കാലത്തേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും അധികാര രാഷ്ട്രീയത്തിന് ജനങ്ങളിൽ ജാതി രാഷ്ട്രീയ
ത്തിന്റെ വൈറസുകൾ കുത്തി വെക്കുകയാണെന്ന് മടിക്കൈയിലെ യുവതലമുറ ആരോപിച്ചു.