മടിക്കൈയിൽ ബേബി ഗ്രൂപ്പ് പിടിമുറുക്കി

കാഞ്ഞങ്ങാട്: മടിക്കൈ സിപിഎമ്മിൽ പി.ബേബി ഗ്രൂപ്പ് പിടിമുറുക്കി. ഗ്രാമപഞ്ചായത്ത് അധ്യക്ഷ പ്രീതയും, മുൻ പഞ്ചായത്ത് പ്രസിഡന്റ്  സി. പ്രഭാകരനും , പി. ബേബിയോടൊപ്പം അണി ചേർന്നു. ഗ്രാമ പഞ്ചായത്തിലും പുറത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിലും ഇതിനകം നടന്നിട്ടുള്ള അഴിമതികൾ, അടുത്തെത്തി നിൽക്കുന്ന പാർട്ടി  ബ്രാഞ്ച്, ലോക്കൽ ഏരിയാ സമ്മേളനങ്ങളിൽ കത്തിക്കാൻ, പാർട്ടിയാണ് വലുതെന്നും, വ്യക്തികളല്ല പാർട്ടിയെന്നും, ഉറച്ചു വിശ്വസിക്കുന്ന മടിക്കൈ പാർട്ടിയിലെ നല്ലൊരു ശതമാനം അംഗങ്ങളും കച്ച മുറുക്കിയിട്ടുണ്ട്.

ഈ നീക്കം മനസ്സിലാക്കിയ ബേബി ഗ്രൂപ്പ് കാലേക്കൂട്ടി സി. പ്രഭാകരനേയും , പ്രസിഡന്റ് പ്രീതയേയും ഒപ്പം നിർത്തുകയായിരുന്നു. സി. പ്രഭാകരൻ നിലവിൽ പാർട്ടി ജില്ലാക്കമ്മിറ്റിയംഗമാണ്. ബേബി ഗ്രൂപ്പിനോടൊപ്പം ചേരാൻ മടിക്കൈ പാർട്ടിയിലെ ബ്ലേഡ് സംഘങ്ങളും മറ്റു രണ്ടാം നമ്പർ ബിസിനസ്സുകാരും താൽപ്പര്യമെടുത്തിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങളിൽ ബേബിക്ക് എതിരെ ശബ്ദമുയർത്തുമെന്ന് കണ്ടെത്തിയിട്ടുള്ളവരുടെ ഹിറ്റ്ലിസ്റ്റ് ബേബി ഗ്രൂപ്പ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.

മടിക്കൈ ബാങ്കിന്റെ ഹാർഡ് വേയർസ് കട, കൂലോം റോഡിൽ പി. ബേബിയുടെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബാങ്ക് പ്രസിഡന്റായ ബേബി ബാങ്കിൽ നിന്ന് പ്രതിഫലം കൈപ്പറ്റുമ്പോൾ തന്നെ ബാങ്ക് നടത്തുന്ന ഹാർഡ് വേയർസ്  കടയുടെ വാടകയും കൈപ്പറ്റുന്നുണ്ട്. മടിക്കൈയിൽ ചില മുൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളെല്ലാം വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ഒരു ജന പ്രതിനിധിയും, മറ്റൊരു മുൻ ജനപ്രതിനിധിയും തമ്മിൽ പരസ്യമായ വാക്കേറ്റം നടന്നിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ വോട്ടെടുപ്പ് മാറ്റി ബേബി ഗ്രൂപ്പിൽ അണി ചേരുന്നവരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പാനൽ  അവതരിപ്പിച്ച് അധികാരം നില നിർത്താനുള്ള അണിയറ നീക്കങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പാർട്ടിയിൽ വെട്ടി നിരത്തേണ്ടവരുടെ പട്ടികയും ബേബി ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്.

LatestDaily

Read Previous

തെരുവ് നായ ശല്യം

Read Next

വ്യാജ ദിർഹത്തട്ടിപ്പ്: ജാർഖണ്ഡ് സ്വദേശി പിടിയിൽ