അജയകുമാറിനുള്ള മറുപടി മാധവേട്ടന്റെ ആത്മകഥയിലുണ്ട്: കെ.പി .സതീഷ്ചന്ദ്രൻ

മടിക്കൈയിൽ അനുവദിച്ച സാംസ്കാരിക സമുച്ചയത്തിന് ടി.എസ്സ് തിരുമുമ്പിന്റെ പേര് നൽകിയ പ്രശ്നത്തെ കുറിച്ച് വന്ന വാർത്തയിൽ തിരുമുമ്പിനെ ആക്ഷേപിക്കുന്ന നിലയിൽ വന്ന പരാമർശങ്ങളിലെ ചരിത്ര വിരുദ്ധമായ വസ്തുതകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്.

എന്റെ അഭിപ്രായങ്ങളെ രൂക്ഷമായി വിമർശിച്ചു കൊണ്ട് തിരുമുമ്പു് കമ്മ്യൂണിസ്റ്റ് വിരുദ്ധനും വഞ്ചകനുമാണെന്ന് ചരിത്രാ ധ്യാപനായ അജയകുമാർ ഉന്നയിക്കൂന്ന വാദത്തിന് സഖാവ് കെ.മാധവേട്ടന്റെ ആത്മകഥയിൽ തിരുമുമ്പിനെക്കുറിച്ചുള്ള പരാമർശം തന്നെയാണ് മറുപടി:

മാധവേട്ടന്റെ ആത്മകഥയായ “ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മകൾ ” എന്ന പുസ്തത്തിൽ തിരുമുമ്പിനെക്കുറിച്ചെഴുതിയ വാക്കുകൾ വായിക്കുക. തിരുമുമ്പിന്റെ തിരോധാനം എന്നെയാകെ ക്ഷീണിപ്പിച്ചു.

അത്തരത്തിലുള്ള തായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം. അദ്ദേഹം പാർട്ടി വിട്ട് ആദ്ധ്യാന്മിക ചിന്തയിലും കവിതയിലും മുഴുകിക്കഴിയുകയാണുണ്ടായതെങ്കിലും ‘മരണം വരെ ഞങ്ങൾ തികഞ്ഞ സൗഹൃദത്തിലായിരുന്നു.

അവസാനം വരെ തിരുമുമ്പിന്റെ മനസ്സ് പാർട്ടിയുടെ കൂടെയായിരുന്നു എന്നാണെന്റെ വിശ്വാസം.

1930 മുതൽ 49 വരെ യുള്ള 19 കൊല്ലത്തെ തീക്ഷ്ണമായ അനുഭവങ്ങ ളുള്ള ഒരാൾക്ക് മാറ്റാ ശയങ്ങളോട് കൂറു കാണിക്കാൻ കഴിയൂമെന്ന വിശ്വാസം എനിക്കില്ല.

അവർണ്ണരായ ജനവിഭാഗങ്ങളുടെ കടെയിരുന്ന് അവരുടെ വീട്ടിലെ ഭക്ഷണം കഴിച്ച് അവർക്ക് വേണ്ടി പ്രവർത്തിച്ച ആ ബ്രാഹ്മണ ശ്രേഷ്ടന്റെ ത്യാഗോജ്ജ്വലമായ ജീവിതം ഇവിടെ സ്മരിക്കാതിരിക്കാനാവില്ല.( ഒരു ഗാന്ധിയൻ കമ്മൂണിസ്റ്റിന്റെ ഓർമകൾ – പേജ് – 2 24-225 ) : തിരുമുമ്പ് പാർട്ടിയിൽ പ്രവർത്തിച്ച കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് സെക്രട്ടറിയായിരുന്ന മാധവേട്ടൻ പരാമർശിക്കുന്ന ത്യാഗോജ്ജ്വല ജീവിതത്തെ ആദരിച്ചുകൊണ്ടാണ് മടിക്കൈയിലെ സാംസ്കാരിക സമുഛയത്തിന്  തിരുമുമ്പിന്റെ പേര് നൽകിയതെന്ന കാര്യം വ്യക്തമാണ്. തിരൂമുമ്പിന്റെ രാജി എന്ന വിമർശിക്കപ്പെട്ട സംഭവം നടന്ന് അറുപത് വർഷങ്ങൾക്ക് ശേഷം എഴുതിയ ആത്മകഥയിൽ വഞ്ചകനും കമ്യൂണിസ്റ്റ് വിരുദ്ധ നുമായിരുന്നു തിരുമുമ്പെന്ന അഭിപ്രായം ഉണ്ടായിരുവെങ്കിൽ, മാധവേട്ടൻ അത് എഴുതുമായിരുന്നില്ലെ?

പ്രതിസന്ധി ഘട്ടത്തിലെ പാർട്ടിയിൽ നിന്നുള്ള രാജിയും അത് പാർട്ടിക്ക് വരുത്തിവെച്ച വിനകളുടെ പേരിൽ കടുത്ത വിമർശനവും,  തിരുമുമ്പിനെതിരെ ഉണ്ടായി എന്നതിൽ ആർക്കും തർക്കമില്ല.

പക്ഷെ അതിന്റെ പേരിൽ പ്രവർത്തിച്ച കാലത്ത് പാർട്ടി കെട്ടിപ്പടുക്കാൻ നൽകിയ സംഭാവനകളെ തള്ളിക്കളയുന്ന സമീപനം അക്കാലത്തെ താലൂക്ക് പാർട്ടി സെക്രട്ടറി ആയിരുന്ന മാധവേട്ടനോ മറ്റ് നേതാക്കൾക്കോ പാർട്ടിക്കോ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

തിരുമുമ്പിന്റെ പാർട്ടിയിൽ നിന്നുള്ള രാജിക്ക് ശേഷം പിന്നിട്ട ഏഴ് പതിറ്റാണ്ടുകളിലെവിടെയും തിരുമുമ്പിന്റെ സഹപ്രവർത്തകരായിരുന്ന കെ. മാധവേട്ടൻ മുതൽ ഇ.എം എസ്, ഏ കെ ജി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളാരും ഒരിക്കലും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായോ വഞ്ചകനായോ ചിത്രീകരിച്ച്  എഴുതുകയോ പ്രസംഗിച്ചതായോ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

ഒരു ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ ഏകെജി തിരുമുമ്പിനെ  പരസ്യമായി ക്ഷണിക്കുക പോലും ചെയ്തിരുന്നു.

ചരിത്രം അതിന്റെ നിർമ്മിതിയിൽ സ്വാധീനം ചെലുത്തിയ മഹൽ വ്യക്തികളെ വിലയിരുത്തുന്നത് അവരുടെ ജീവിതം സമൂഹത്തിന് നൽകിയ ആകെ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് .

വിമർശനത്തിന് വിധേയമായ ഏതെങ്കിലും വ്യതിയാനങ്ങൾ ഉണ്ടായതിന്റെ പേരിൽ ആ മഹത് വ്യക്തിക്ക് ചരിത്രത്തിലുള്ള സ്ഥാനം നിരാകരിക്കപ്പെടുന്നില്ല ഇതാണ് ശരിയായ ചരിത്ര സമീപനം എന്നറിയാത്ത ആളല്ല അജയകുമാർ .

2017ൽ മാതൃഭൂമി ഓണപതിപ്പിലെഴുതി യ ലേഖനത്തിൽ അജയകുമാർ കോൺഗ്രസ്സ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മഹത്വത്തെ വാഴ്ത്തുന്നുണ്ടല്ലോ.

തിരുമുമ്പിന്റെ കീഴടങ്ങൽ കാരണം മർദ്ദനമേൽക്കേണ്ടി വന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തരുടെ കാര്യം ഓർമിപ്പിക്കുന്ന അജയകുമാർ 48 ൽ ദേശവ്യാപകമായി കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കുകയും പട്ടാളത്തെ പ്പോലും രംഗത്തിറക്കി തെലുങ്കാനയിൽ മാത്രം മൂവായിരത്തോളം വരുന്ന കമ്യൂണിസ്റ്റ് പ്രവർത്തരെ കൊലപ്പെടുത്തുകയും ചെയ്ത കാലത്ത് കോൺഗ്രസ്സ് ഭരണത്തലവനായിരുന്ന നെഹ്റുവിന്റെ മഹത്വത്തെ താങ്കൾ വാഴ്ത്തുന്ന തെന്തുകൊണ്ടാണ്?  ഞാൻ നേരത്തെ വ്യക്തമാക്കിയ ശരിയായ ചരിത്ര സമീപനമാണ് ആ വിലയിരുത്തലിന്റെയും അടിസ്ഥാനം ‘ എന്നാൽ കമ്മ്യൂണിസ്റ്റു കാർ ഒരിക്കലും വഞ്ചകനെന്ന് വിലയിരുത്തിയ നേതാവിനെ ആദരിക്കാറില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിയോ ചരിത്രകാരൻമാരോ, നാളിതവരെ യാ യി ടി.എസ്സു് തിരുമുമ്പിനെ  കമ്മ്യൂണിസ്റ്റ് വിരുദ്ധനായോ വഞ്ചകനായോ വിലയിരുത്തി യിട്ടില്ലാത്തതിനാൽ ‘മാധവേട്ടൻ വിശേഷിപ്പിച്ച പോലെ തിരുമുമ്പിന്റെ ശ്രേഷ്ട ജീവിത സ്മരണ ആദരിക്കപ്പെടേണ്ടതാണെന്ന് കമ്മ്യണിസ്റ് കാർ മാത്രമല്ല എതൊരു ചരിത്ര വിദ്യാർത്ഥിയും നിസ്സംശയം പറയും. ആ ജീവിതപാത വായിച്ചറിഞ്ഞ ജനലക്ഷങ്ങളെ പോലെ ഞാനും ടി.എസ്സ്.തിരുമുമ്പിന്റെ ജീവിതം ആദരവ് അർഹിക്കുന്നു എന്ന അഭിപ്രായത്തോടൊപ്പമാണ്’

ജില്ലയിൽ തന്നെ തിരുമുമ്പുമായി അടുത്ത് ഇടപഴകിയ മുതിർന്ന നേതാക്കളായിരുന്ന സി. കൃഷ്ണൻ നായർ, മടിക്കൈയിലെ കെ എം കുഞ്ഞിക്കണ്ണൻ തുടങ്ങിയ വർ .

പാർട്ടിയിൽ പ്രവർത്തിച്ച കാലത്ത് തിരുമുമ്പു് നിർവഹിച്ച ത്യാഗത്തെയും പാർട്ടി മുന്നേറ്റത്തിന് നൽകിയ മഹത്തായ സംഭാവനകളെയും പ്രക്രീർത്തിച്ചിരുന്ന കാര്യം എനിക്ക് നേരിൽ അറിയാവുതാണ്.

ജീവിതത്തിന്റെ അവസാന കാലത്ത് കമ്മ്യൂണിസ്റ്റ് പ്രവർത്തന ഘട്ടത്തിൽ തന്റെ പ്രിയപ്പെട്ട കർമ്മ ഭൂമിയായിരുന്ന മടിക്കൈയിൽ താമസമാക്കിയ അദ്ദേഹവുമായി അടുപ്പം പുലർത്തി വന്നിരുന്ന വ്യത്യസ്ഥ തലമുറയിൽപ്പെട്ട സഖാക്കൾ , തിരുമുമ്പ് ജീവിതവസാനം വരെ കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തിരുമുമ്പിന്റെ മരണ ശേഷം മടിക്കൈ ചാളക്കടവിൽ സ്ഥാപിതമായ തിരുമുമ്പ് സ്മാരക ഗ്രന്ഥാലയം ഇപ്പോഴും പ്രവർത്തിച്ചു വരുന്നുണ്ട്.

എല്ലാ വർഷവും തിരുമുമ്പ് ചരമ ദിനത്തിൽ ഈ ഗ്രന്ഥാലയം അനുസ്മരണ പരിപാടി നടത്തുകയും അദ്ദേഹത്തിന്റെ സംഭാവനകൾ പുതിയ തലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കാറുമുണ്ട്.

അജയ്കുമാർ ഇപ്പോൾ വെളിപ്പെടുത്ത 48 ലെ പോലീസ് രഹസ്യ ഫയലിലെ തിരുമുമ്പിന്റെ കീഴടങ്ങൽ സംബന്ധിച്ച് ആധികാരികമായി അഭിപ്രായം പറയാൻ പ്രാപ്തരായ ചരിത്രകാരന്മാർ പഠനം നടത്തി നിഗമനത്തിൽ എത്തുമ്പോൾ മാത്രമേ അതേ കുറിച്ചുള്ള വിലയിരുത്തുകൾ നടത്താനാകൂ.

മടിക്കൈയിലെ സാംസ്കാരിക സമുഛയത്തിന് ടി എസ് തിരുമുമ്പിന്റെ പേര് നൽകിയത് എന്റെ താൽപ്പര്യ പ്രകാരമാണെന്ന്  വീണ്ടും എഴുതിയിട്ടുണ്ട്.

സി പി ഐ (എം) നയിക്കുന്ന എൽ ഡി എഫ് ഭരണ കാലത്ത് ഞാൻ വ്യക്തി പരമായി ഇടപെട്ടാൽ ഇത് പോലുള്ള സമുഛയത്തിന് നാമകരണം ചെയ്യാനാകു മെന്ന് കരുതുന്നതിലെ അന്ധസാരാ ശൂന്യത അതിരില്ലാത്തതാണ്. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തട്ടെ.

LatestDaily

Read Previous

കുവൈത്തിൽ തൂങ്ങി മരിച്ചു

Read Next

തൈക്കടപ്പുറം ബോട്ട്ജെട്ടിയിൽ മത്സ്യവിൽപ്പനയെച്ചൊല്ലി സംഘർഷം